അൽ ഫുർഖാൻ സെന്റർ സാഹിത്യ സംഗമം സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ മൂന്നാമത്തെ  വെള്ളിയാഴ്ചകളിലും പ്രവർത്തകമാർക്കും  അനുഭാവികൾക്കുമായി ആസൂത്രണം ചെയ്ത  അന്നദ്‌വഃ സാഹിത്യ സംഗമം സംഘടിപ്പിച്ചു. പ്രസംഗം, ഇസ്ലാമിക ഗാനം, ഖുർആൻ പാരായണ മത്സരം, ഹിഫ്ദ് മത്സരം, നിമിഷ പ്രസംഗം, ഇസ്ലാമിക ക്വിസ്സ് തുടങ്ങിയ ഇനങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും  വെവ്വേറെ  വേദിയിൽ സംഗമം നടന്നു. വിജയികൾക്ക്  അടുത്ത സംഗമത്തിൽ സമ്മാന വിതരണം  നടത്തും. ഹാരിസുദ്ധീൻ പറളി  നിരൂപണം നടത്തി. അന്നദ്‌വഃ കോ ഓർഡിനേറ്റർ അഷ്‌റഫ്‌ പൂനൂർ  പരിപാടി നിയന്ത്രിച്ചു.