bahrainvartha-official-logo
Search
Close this search box.

ഹോപ്പ് ബഹ്റൈന് പുതിയ സാരഥികൾ

IMG-20191209-WA0032

മനാമ: ബഹ്‌റൈനിലെ സാമൂഹിക സേവന ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ, ‘ഹോപ്പ്’ /’പ്രതീക്ഷ ബഹ്‌റൈൻ’ ന്റെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാബാദിലുള്ള റൂബി റെസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ്. ജെറിൻ ഡേവിസ് അധ്യക്ഷത വഹിച്ച യോഗം ഹോപ്പ് ബഹ്‌റൈൻ രക്ഷാധികാരി ശ്രീ. കെ. ആർ. നായർ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ.അൻസാർ മുഹമ്മദ്, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ശ്രീ. മനോജ് സാംബൻ കഴിഞ്ഞ ഒരു വർഷത്തെ വരവ്‌, ചിലവ്‌ കണക്കുകൾ അവതരിപ്പിച്ചു.

രക്ഷാധികാരി ശ്രീ. നിസാർ കൊല്ലം മുഖ്യ വരണാധികാരിയായ യോഗത്തിൽ, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2020 ലെ പ്രതീക്ഷയുടെ പ്രവർത്തനങ്ങൾക്കായി ജയേഷ് കുറുപ്പ് പ്രസിഡന്റും, ജോഷി നെടുവേലിൽ ജനറൽ സെക്രെട്ടറിയും ആയുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. റംഷാദ് എ. കെ ആയിരിക്കും പുതിയ ട്രെഷറർ. ഷിജു സി. പി (വൈസ് പ്രസിഡന്റ്), ലിജോ വർഗ്ഗീസ് & പ്രിന്റു ഡെല്ലിസ് (ജോയിൻ സെക്രെട്ടറി), ജാക്സ് മാത്യു (അസിസ്റ്റന്റ് ട്രെഷറർ), വിനു ക്രിസ്റ്റി, ലിജോ, ഗിരീഷ് കുമാർ.(മീഡിയ കൺവീനേഴ്‌സ്) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. കൂടാതെ ശ്രീ. ചന്ദ്രൻ തിക്കോടി, കെ. ആർ നായർ, നിസാർ കൊല്ലം, ഷബീർ മാഹീ, അശോകൻ താമരക്കുളം തുടങ്ങിയവർ രക്ഷാധികാരികളായി തുടരും.

യോഗത്തിൽ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, ചന്ദ്രൻ തിക്കോടി, സിബിൻ സലിം, ഷബീർ മാഹീ, സാബു ചിറമേൽ, ഷിബു പത്തനംതിട്ട, അശോകൻ താമരക്കുളം, രാജൻ പി. പി , ശ്രീ. അഷ്‌കർ പൂഴിത്തല, ശ്രീ. വിനു ക്രിസ്റ്റി, ശ്രീ. മുജീബ് റഹ്‌മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അശരണർക്ക് കൈതാങ്ങാവാൻ പ്രതീക്ഷയോടൊപ്പം കൈകോർത്ത് പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും, മറ്റു സുമനസുകൾക്കും, സംഘടനാപ്രതിനിധികൾക്കും, മറ്റു സാമൂഹികപ്രവർത്തകർക്കും കമ്മറ്റി നന്ദി അറിയിക്കുകയും, നിർദ്ധനരുടെ കണ്ണീരൊപ്പാൻ തുടർന്നും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. പ്രതീക്ഷയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ജ​യേ​ഷ് കു​റു​പ്പ് (3988 9317), ജോ​ഷി നെ​ടു​വേ​ലി​ൽ (3535 6757) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!