‘ഇന്ത്യൻ ഭരണഘടനയും സമകാലീന കോടതി വിധികളും’: ഭൂമിക ബഹ്റൈൻ ചർച്ചാ സദസ് ഇന്ന്(ബുധൻ)

മനാമ: സമീപകാലത്തെ സുപ്രീം കോടതി വിധികളെ ഇന്ത്യൻ ഭരണഘടനയുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന പ്രഭാഷണങ്ങളും ചർച്ചയും ഇന്ന് (ഡിസം: 11, ബുധൻ) വൈകിട്ട് 8 മണിക്ക് സഗയ്യ കെ സി എ ഹാളിൽ വെച്ച് നടക്കുമെന്ന് പ്രവാസ ലോകത്തെ സംസ്കാരിക കൂട്ടായ്മയായ ‘ഭൂമിക ബഹ്റൈൻ’ ഭാരവാഹികൾ അറിയിച്ചു. സജി മാർക്കോസും അഡ്വ. ശ്രീജിത്ത് കൃഷ്ണനും ‘ഇന്ത്യൻ ഭരണഘടനയും സമകാലീന കോടതി വിധികളും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകരായി സംസാരിക്കും. ഭരണഘടനയിലധിഷ്ഠിതമായ വിശകലന ചർച്ചാ സദസിൽ പങ്കുചേരാനാഗ്രഹിക്കുന്ന മുഴുവൻ പ്രവാസി സുഹുത്തുക്കളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33338925 എന്ന നംബറിൽ ബന്ധപ്പെടാം.