ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിലെ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് കുരുന്നുകളുടെ വിപുലമായ പരിപാടികളോടെ തുടക്കമായി. ബുധനാഴ്ച സ്‌കൂൾ പരിസരത്ത് തുടർന്ന് പതാക ഉയർത്തൽ ചടങ്ങ് ഇന്ത്യൻ സ്‌കൂൾ  അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ് നിർവഹിച്ചു. തദവസരത്തിൽ  പ്രിൻസിപ്പൽ പമേല സേവ്യർ, പ്രധാന അധ്യാപകർ, കോർഡിനേറ്റർമാർ എന്നിവരും സന്നിഹിതരായിരുന്നു.

തുടർച്ചയായി നാലാം വർഷവും വർണ ശബളമായ പരിപാടികൾ സംഘടിപ്പിച്ച  ടീം റിഫയുടെ ശ്രമങ്ങളെ   പ്രേമലത അഭിനന്ദിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യത്തിനു രാജ്യത്തിന് ആശംസകൾ നേർന്നു. നേരത്തെ  ബഹ്‌റൈൻ ദേശീയഗാനം, വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ എന്നിവയുടെ ആലാപനത്തോടെ പരിപാടികൾ ആരംഭിച്ചു.

ചുവപ്പും വെള്ളയും അണിഞ്ഞ  4000-ത്തിലധികം വിദ്യാർത്ഥികളും സ്റ്റാഫും  രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു.   ഒന്നാം ക്ലാസിലെ കുട്ടികൾ മിന്നുന്ന നക്ഷത്രങ്ങൾ ഗ്രുണ്ടിൽ തീർത്തു.  യുകെജിയിലെ കുരുന്നുകളും   അണിനിരന്നു.  രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഒരുമയുടെ വൃത്തങ്ങൾ തീർത്തു.  എൽ‌കെജിയുടെയും മറ്റ് യുകെജിയിലെയും കുരുന്നുകൾ ഐ എസ് ബി 2019 എന്ന് അടയാളപ്പെടുത്തുന്ന രീതിയിൽ അണിനിരന്നു.

ഫാഷൻ ഷോ, കവിത പാരായണം, പരമ്പരാഗത ബഹ്‌റൈൻ നൃത്തങ്ങൾ എന്നിവയുൾപ്പെടെ അറബി വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ നിറം വർധിപ്പിച്ചു. രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ ഉത്സവങ്ങളിൽ പങ്കുചേർന്നു, വിദ്യാർത്ഥികൾക്കിടയിൽ ദേശസ്‌നേഹത്തിന്റെ ചൈതന്യം പകർന്നുനൽകുന്നതിനുള്ള സ്‌കൂളിന്റെ പങ്കിനെ അവർ അഭിനന്ദിച്ചു. ആഘോഷ പരിപാടികൾ  ഡിസംബർ 15, 16 തീയതികളിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ മേളയോടെ പര്യവസാനിക്കും.