ദേശീയ ദിനാഘോഷം വർണാഭമാക്കാനൊരുങ്ങി ‘പ്ലഷർ റൈഡേഴ്സ് ബഹ്റൈൻ’: മലയാളി വനിതാ റൈഡർ ‘ലക്ഷ്മി മംഗലത്ത്’ ബഹ്റൈനിലെത്തും

SquarePic_20191212_11172779

മനാമ: നാല്പത്തിയെട്ടാമത്‌ ബഹ്‌റൈൻ ദേശീയ ദിനത്തെ വരവേൽക്കാൻ ബഹ്‌റൈനിലെ മോട്ടോർ സൈക്കിൾ റൈഡേഴ്‌സ് ഗ്രൂപ്പായ “പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈൻ” ഒരുങ്ങുന്നു. വർണ്ണശബളമായ മോട്ടോർസൈക്കിൾ ഘോഷയാത്രയും മറ്റു ആഘോഷ പരിപാടികളുമായി ദേശീയദിനത്തെ അവിസ്മരണീയമാക്കാൻ തന്നെയാണ് ഇക്കുറി ഗ്രൂപ്പ് അംഗങ്ങളുടെ തയ്യാറെടുപ്പുകളെന്ന് ഭാരവാഹികൾ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മുൻ വർഷത്തേതിലും വ്യത്യസ്തമായി ഇത്തവണ കേരളത്തിൽ കാശ്മീർ വരെ ഒറ്റക്ക് തന്റെ പൾസർ മോട്ടോർ സൈക്കിളിലൂടെ യാത്ര ചെയ്ത് ചരിത്രം കുറിച്ച ലക്ഷ്മി മംഗലത്ത് മുഖ്യ അതിഥിയായി ബഹ്റൈനിലെത്തും.

സ്ത്രീ അബലയല്ലെന്നും ഒറ്റയ്ക്ക് അവർക്കു എന്ത് നേട്ടങ്ങളും എത്തിപ്പിടിക്കാം എന്നും സ്വയം തെളിയിച്ച കേരളത്തിന്റെ ഉരുക്കു വനിത ലക്ഷ്മിയെ പ്ലെഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ആദരിക്കുന്നതോടൊപ്പം ഡിസംബർ 16 ന്  രാവിലെ നടക്കുന്ന മോട്ടോർസൈക്കിൾ ഘോഷയാത്രയിൽ ലക്ഷ്മി ബഹ്‌റൈൻ നിരത്തുകളിൽ മോട്ടോർസൈക്കിൾ ഓടിക്കുകയും ചെയ്യുമെന്ന് പ്ലഷർ റൈഡേഴ്സ് വക്താക്കൾ പറഞ്ഞു.

പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മോട്ടോർസൈക്കിൾ ഘോഷയാത്ര ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷ്, അജിത്ത്, അരുൺ, രഞ്ജിത്ത്, പ്രസാദ്, നിതിൻ, അനീഷ്, അനൂപ്, സാൽമൺ എന്നിവർ ചേർന്ന് നയിക്കും. മനാമയിൽ “ദ അവന്യൂസ്” മാളിന്റെ മുൻവശത്തു നിന്നും ഡിസംബർ 16 രാവിലെ 7 മണിക്കാണ് പുറപ്പെടുക. പരിപാടിയിലേക്ക് ബഹ്‌റൈനിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാവണമെന്ന് പ്ലെഷർ റൈഡേഴ്സ് ഗ്രൂപ്പ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉമേഷ് : 33079055, അനീഷ് : 35471867 എന്നീ നമ്പറുകളിൽ ബന്ധധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!