റിഫ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ ഇരുപതാം വാർഷികം ആഘോഷിക്കുന്നു

മനാമ: ഐ.സി.എഫ് ബഹ്‌റൈൻ റിഫ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ 1999ൽ സ്ഥാപിതമായ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസയുടെ ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് അബ്ദുൽ റഹീം ഹാജി കരുനാഗപ്പള്ളി ചെയർമാനും എം.സി അബ്ദുൽ കരീം ജനറൽ കൺവീനറും നിസാർ ഹാജി വില്യാപ്പള്ളി ട്രഷററും റഫീഖ് ലത്തീഫി, പി.എം. സുലൈമാൻ ഹാജി, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, സലീം തലപ്പാടി എന്നിവർ വൈസ് ചെയർമാന്മാരും കെ.പി. മുസ്തഫ ഹാജി, ഫൈസൽ എറണാകുളം, ഉമർ ഹാജി പെരുമ്പടപ്പ്, ഉസ്മാൻ സുലൈമാൻ ഹാജി എന്നിവർ ജോയിന്റ് കൺവീനർമാരുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

കെ.എം. മൊയ്തു ഹാജി (പ്രോഗ്രാം), ഇ.അബ്ദുറഹീം (ഫൈനാൻസ്), ശംസുദ്ധീൻ സുഹ്‌രി (സർഗ്ഗ സംഗമം), കെ.പി. സുൾഫിക്കർ അലി (സ്മരണിക), അബ്ദുൽ ഗഫൂർ ആക്കോട് (പബ്ലിസിറ്റി), മുഹമ്മദ് റാഷിദ് മാട്ടൂൽ (ഐ.ടി & മീഡിയ), ഹബീബ് ഹരിപ്പാട് (സ്റ്റേജ് & ഡെക്കറേഷൻ) എന്നിവരെ വിവിധ സബ് കമ്മിറ്റി കൺവീനർമാരായും തെരഞ്ഞെടുത്തു. കെ.സി. സൈനുദ്ധീൻ സഖാഫി, സയ്യിദ് സൈനുദ്ധീൻ കോയ തങ്ങൾ, കെ.കെ. ഇബ്രാഹിം സഖാഫി, ഹാഷിം ഹാജി വില്യാപ്പള്ളി, അഷ്‌റഫ് മേപ്പയ്യൂർ, പി.വി. അബ്ദുല്ല ഹാജി, എം.എ. മഹ്മൂദ് ഹാജി, ഡോ. അഷ്‌റഫ്, സിയാദ് ഏഴംകുളം, ഇസ്മാഈൽ മുസ്‌ലിയാർ എന്നിവർ രക്ഷാധികാരികളാണ്.

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അലവി സെയ്നി അധ്യക്ഷത വഹിച്ചു. റഫീഖ് ലത്തീഫി ഉദ്‌ഘാടനം ചെയ്തു. എം.സി. അബ്ദുൽ കരീം ചർച്ച അവതരിപ്പിച്ചു. പി.എം. അബ്ദുസ്സലാം മുസ്ല്യാർ, നജീം നൂറുദ്ധീൻ, ഇ.വി. അൻസാർ തുടങ്ങിയവർ സംസാരിച്ചു. ഇ.അബ്ദുൽ റഹീം സ്വാഗതവും കെ.പി. മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.