പൗരത്വ ഭേദഗതി നിയമം മതേതര ജനാധിപത്യ രാജ്യത്തിന് ആപത്ത്: ഐ.സി.എഫ് ബഹ്റൈൻ പൗരസഭ നാളെ(ഞായർ)

SquarePic_20191214_18260678

മനാമ: പൗരത്വ നിയമം നടപ്പിലാക്കി പൗരന്മാരെ നാടുകടത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ വിവിധ തലങ്ങളില്‍ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഗൾഫിൽ 75 കേന്ദ്രങ്ങളിൽ  പൗരസഭ സംഘടിപ്പിക്കുമെന്ന് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഐ.സി.എഫ് നാളെ (ഞായർ) രാത്രി 8 .30 ന് സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ ”പൗരസഭ” സംഘടിപ്പിക്കും. പരിപാടിയിൽ സാമൂഹിക,രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും.

ഭരണഘടനയുടെ 14ാം അനുച്ഛേദം അനുശാസിക്കുന്ന എല്ലാവര്‍ക്കും തുല്യത എന്ന വ്യവസ്ഥയ്ക്ക് കടകവിരുദ്ധം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതര ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുമാണ് പൗരത്വഭേദഗതി നിയമവും ദേശീയതലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കാനുള്ള ഉദ്യമവുമെന്നും ഇന്ത്യയില്‍ ജനിക്കുകയും പതിറ്റാണ്ടുകളായി രാജ്യത്തോട് കൂറുപുലര്‍ത്തി ജീവിച്ചുവരികയും ചെയ്യുന്ന മുസ്ലിം സമുദായത്തെ നാടുകടത്തുന്നതിനാണ് മതാടിസ്ഥാനത്തിലുള്ള ഇത്തരമൊരു പൗരത്വരേഖയെന്നത് ഭീതിജനകമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണം രാജ്യം പുലര്‍ത്തിപ്പോരുന്ന മതേതര മൂല്യങ്ങള്‍ക്കും ഭരണഘടനാ തത്വങ്ങള്‍ക്കും ഒരുനിലയ്ക്കും നിരക്കാത്തതാണ്. തീര്‍ത്തും വര്‍ഗീയ താല്പര്യത്തോടെയുള്ള ഈ നിയമത്തെ രാജ്യതാല്പര്യമുള്ള മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കണം.
ഈ സന്ദേശമുയര്‍ത്തിയാണ് ഐ സി എഫ് പൗരസഭ വിളിച്ചു ചേര്‍ക്കുന്നതെന്നും പൗരന്‍മാര്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യത്തിനായി രാജ്യത്തെ പ്രമുഖ പാര്‍ട്ടികളും അവരുടെ പ്രവാസി ഘടകങ്ങളും ഒരുമിക്കേണ്ട സാഹചര്യമാണിതെന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് പൗരസഭയെന്നും ഭാരവാഹികൾ പറഞ്ഞു. മതേതരത്വത്തെ ചേർത്ത് പിടിക്കുന്ന എല്ലാ ഭരണഘടനാ – ജനാധിപത്യ വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!