ബഹ്‌റൈൻ ദേശീയ ദിനത്തിൽ ശുചീകരണ പ്രവർത്തനവുമായി ഫ്രന്റ്‌സ് അസോസിയേഷൻ

മനാമ: ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന്  ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അറിയിച്ചു. ഉത്തര മേഖല മുനിസിപ്പൽ കൗൺസിലിന്റെ രക്ഷാധികാരത്തിൽ കിംസ്  മെഡിക്കൽ സെന്റർ, യൂത് ഇന്ത്യ എന്നിവയുമായി സഹകരിച്ച് മാലികിയ ബീച്ചിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. രാവിലെ 9 മണിക്ക് നടക്കുന്ന സേവന പ്രവർത്തനം മുനിസിപ്പൽ ഡയറക്‌ടർ ലംയ അൽ ഫദാല ഉത്ഘാടനം നിർവഹിക്കും. മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ഫ്രന്റ്‌സ്, യൂത്ത് ഇന്ത്യ നേതാക്കൾ, അംഗങ്ങൾ, മുനിസിപ്പാലിറ്റി വളണ്ടിയർമാർ എന്നിവർ ഇതിൽ അണിനിരക്കുമെന്നു കൺവീനർ കെ.എം മുഹമ്മദ് അറിയിച്ചു. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ളവർ 39748867 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.