48 മത് ബഹ്റൈൻ ദേശീയ ദിനാഘോഷം: ഡിസംബർ 16, 17 തിയതികളിൽ അവധി പ്രഖ്യാപിച്ചു

മനാമ: നാൽപത്തിയെട്ടാമത് ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും ഭരണാധികാരി HRH ഹമദ് ബിൻ ഈസ അൽ ഖലീഫ അധികാരമേറ്റതിന്റെ വാർഷികാഘോഷവും പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കിരീടവകാശിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം ഡിസംബർ 16, 17 (തിങ്കൾ, ചൊവ്വ) തിയതികളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ അവധിയായിരിക്കുമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസിയുടെ പത്രക്കുറിപ്പിൽ പറയുന്നു.