മനാമ സെൻട്രൽ മാര്‍ക്കറ്റ് കൂട്ടായ്മ ബഹ്റൈൻ ദേശീയദിനം വിപുലമായ് ആഘോഷിച്ചു

മനാമ: മനാമയിലെ കച്ചവടക്കാരുടേയും തൊഴിലാളികളുടേയും കൂട്ടായ്‌മയായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ വിപുലമായി 48-ാം ദേശീയ ദിനം ആഘോഷിച്ചു.  അല്‍ ബുസതാനി കമ്പനി മാനേജിംഗ് ഡയറക്ടർ റദ പരിപാടി ഉദ്ഘാടനം ചെയ്തു.

സംഘടന പ്രസിഡന്‍റ് സലാം മമ്പാട്ടുമൂല, ജനറല്‍ സെക്രട്ടറി അഷ്കര്‍ പൂഴിത്തല, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേക്ക് മുറിച്ചാണ് ദേശീയ ദിനാഘോഷത്തിന് മാര്‍ക്കറ്റില്‍ തുടക്കം കുറിച്ചത്. തുടർന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അയ്യായിരത്തോളം തൊഴിലാളികള്‍ക്ക് സംഘടനയുടെ നേതൃതൃത്തില്‍ പായസവിതരണവും നടത്തി.