മനാമ: അൽ ഫുർഖാൻ സെന്റർ ഹൂറ മദ്രസ മാനേജ്മെൻറ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാല്പത്തിയെട്ടാമത് ബഹ്‌റൈൻ ദേശീയദിന പരിപാടി സംഘടിപ്പിച്ചു. മദ്രസ വിദ്യാർഥിനികളായ ഫാത്തിമ, തമന്ന, സുമയ്യ എന്നിവർ ദേശീയ ഗാനം ആലപിച്ചു. സെന്റർ, മദ്രസ്സ പ്രിൻസിപ്പൽ ഹാരിസുദീൻ പറളി ദേശീയദിന സന്ദേശം നൽകി. കുഞ്ഞമ്മദ് വടകര ആമുഖം പ്രഭാഷണം നടത്തി. സലാഹുദീൻ അഹ്‌മദ്, ഇല്യാസ് കക്കയം,അഷ്‌റഫ് പൂനൂർ, ഫാറൂഖ് മാട്ടൂൽ എന്നിവർ നേതൃത്വം നൽകി.