ദേശീയ പൗരത്വ ബില്‍ ഇന്ത്യന്‍ സമൂഹം തള്ളിക്കളയുമെന്ന ഏകസ്വരമുയർത്തി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം

മനാമ: ദേശീയ പൗരത്വ ബില്‍ ഇന്ത്യന്‍ സമൂഹം തള്ളിക്കളയുമെന്ന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകയും പ്രമുഖ പ്രഭാഷകയുമായ പി. റുക്സാന വിഷയാവതരണം നടത്തി. മതേതരത്വം മുഖമുദ്രയാക്കിയ രാജ്യത്ത് മതപരമായ വിവേചനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഭരണഘടനയുള്ള ഒരു രാജ്യത്ത് വിവിധ മത സമൂഹങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ ബില്ലിനെ ഇന്ത്യയിലെ പൊതുസമൂഹം തള്ളിക്കളയുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും രാജ്യത്തിെൻറ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ രംഗത്തു വരികയും ചെയ്യേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം നിയുക്ത സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, എഴുത്തുകാരി ഷെമിലി പി. ജോണ്‍, ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, സാമൂഹിക പ്രവര്‍ത്തകരായ എസ്.വി ബഷീര്‍, ഷിജു തിരുവനന്തപുരം, ഇബ്രാഹിം ഹസന്‍ പൂക്കാട്ടിരി, എഫ്.എം ഫൈസല്‍, ചെമ്പന്‍ ജലാല്‍, ബഷീര്‍ അമ്പലായി, സിറാജ് പള്ളിക്കര, ലത്തീഫ് ആയഞ്ചേരി, നിസാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.

അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്വി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കെ.ആര്‍ നായര്‍, കെ. ജനാര്‍ദനന്‍, മൊയ്തീന്‍ പയ്യോളി, റഫീഖ് അബ്ദുല്ല, അബ്ദുല്‍ കാദര്‍, സൈഫുല്ല കാസിം, ജലീല്‍ കുട്ടി, കമാല്‍ മുഹ്യുദ്ദീന്‍, സൽമാനുൽ ഫാരിസി, സുനില്‍ ബാബു, ഉമര്‍ വാഴപ്പിള്ളി, ഷാഫി, ദിജീഷ്, യോഗാനന്ദ്, നാസര്‍ മഞ്ചേരി, ഷമീര്‍ മുഹമ്മദ്, നിസാര്‍ ഉസ്മാന്‍, ഇബ്രാഹിം അദുഹം, അജി ഭാസി, പി.വി മൻസൂർ, സാഹില്‍ തൊടുപുഴ, അജി പി. േജായ്, സലാം മമ്പാട്ടുമൂല, ധന്യ മേനോൻ, ആമിന സുനില്‍, ഷരീജ അലി തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പരിപാടിയില്‍ സംബന്ധിച്ചു.