മനാമ: നൂറുകണക്കിന് തടവുകാര്‍ക്ക് പൊതുമാപ്പും ശിക്ഷയിളവും പ്രഖ്യാപിച്ച് കൊണ്ട് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിനെ അഭിനന്ദിച്ച് അറബ് യൂണിയന്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സ്. 269 തടവുകാര്‍ക്കാണ് ഇത് പ്രകാരം മാപ്പ് ലഭിച്ചത്. 530 പേരുടെ ജയില്‍ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തു. ഇവര്‍ ഇനി തടവ് അല്ലാത്ത ശിക്ഷാ നടപടികള്‍ അനുഭവിച്ചാല്‍ മതിയാകും.
പ്രായപൂര്‍ത്തിയാകാത്ത 80 കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കാനുള്ള രാജാവിന്‍റെ നിര്‍ദ്ദേശത്തേയും അറബ് യൂണിയന്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് പ്രശംസിച്ചു. കുറ്റം ചെയ്യുന്നതിലേക്ക് എത്തിക്കപ്പെട്ട ഈ കുട്ടികള്‍ക്ക് പ്രായവും മനുഷ്യത്വപരമായ അവസ്ഥകളും പരിഗണിച്ച് മറ്റു പിഴകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
തടവ് അല്ലാത്ത ശിക്ഷകള്‍ നല്‍കാനുള്ള
2017 ലെ നിയമം 18 നടപ്പിലാക്കുന്നത് വഴി
മനുഷ്യാവകാശങ്ങളില്‍ ബഹറൈനുള്ള പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്ന് അറബ് യൂണിയന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ചെയര്‍മാന്‍ ഇസ്സ അല്‍ അറബി പറഞ്ഞു.
രാജ്യത്തോടും സമൂഹത്തോടുമുള്ള സേവന മനോഭാവവും കുറ്റവാളികളുടെ പുനരധിവാസവും ഉയര്‍ത്തുന്നത് മുന്നില്‍ കണ്ടാണ് ബദല്‍ ശിക്ഷാമാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.