മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ കലാ കേന്ദ്രമായ ഇന്ത്യൻ മ്യുസിക് ആൻഡ് ആര്ട്ട് സെന്റർ (IMAC Bahrain) -ൽ നൃത്തം അഭ്യസിച്ച കുട്ടികൾ “ഭാരതാഞ്ജലി 2019” എന്നപേരിൽ അരങ്ങേറ്റം കുറിച്ചു. ഗുരു സ്വാതി കൃഷ്ണയുടെ ശിക്ഷണത്തിൽ വര്ഷങ്ങളായി നൃത്തം അഭ്യസിച്ച സിന്റ മറിയം ഷിബു , ആദിത്യ സീതാലക്ഷ്മി ബിജു, മെറിൻ അന്ന ബിജോയ്, മേഘ പ്രസന്നൻ, നികിത മനോജ്, നന്ദിത നാരായണൻ എന്നി കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്.
മനാമ അൽരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ IIPA ചെയർമാൻ അമ്പിളിക്കുട്ടൻ, PGF ചെയർമാൻ ഡോ.ജോൺ പനക്കൽ എന്നിവർ ഭദ്രദിപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഐമാക് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര സ്വാഗതവും, ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായ ബഹ്‌റൈൻ കേരളീയസമാജം പ്രസിഡന്റ് പി .വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രതീപ് പത്തേരി, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാൻലി ജോസഫ്, ഫാദർ ഷാജി ചാക്കോ, ICRF ചെയർമാൻ അരുൾ ദാസ് തോമസ്, ബഷിർ അമ്പലായി, എബ്രഹാം ജോണ്, ചന്ദ്രബോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അരങ്ങേറ്റം കുറിച്ച കുട്ടികളെയും, ഗുരു സ്വാതി കൃഷ്ണയെയും മറ്റ് സഹായികളായ കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു.
അരങ്ങേറ്റം കുറിച്ച കുട്ടികളെ കൂടാതെ അമ്പതോളം കുട്ടികളുടെ നൃത്തങ്ങളും നടന്നു. R L V പ്രജോദ് കൃഷ്ണ, സജിത് ശങ്കർ, IIPA ജയകുമാർ എന്നിവരാണ് നൃത്തങ്ങൾക്ക് അകമ്പടിയായി പക്കമേളം ഒരുക്കിയത്. ബഹ്റൈനിൽ നാല് സെന്ററുകളിലായി വിവിധ വിഷയങ്ങളിലുമായി നിരവധി കുട്ടികളെ കലാരംഗത്തേക്ക് ഉയർത്താൻ കഴിഞ്ഞ ഒരു കലാക്ഷേത്രമാണ് ഐ മാക് എന്ന് ആശംസ പ്രസംഗത്തിൽ അതിഥികൾ എടുത്തു പറഞ്ഞു.
രക്ഷിതാക്കളുടെ പ്രതിനിധിയായ ഷിബു ജോർജ് നന്ദി പറഞ്ഞു. രമ്യ പ്രമോദ് പരിപാടികൾ നിയന്ത്രിച്ചു. ഐമാക് സ്റ്റാഫ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.