bahrainvartha-official-logo
Search
Close this search box.

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ കൂട്ടമായി അറസ്റ്റ് ചെയ്ത് പൊലീസ്; സമരം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്

SquarePic_20191219_13290328

മുസ്ലീം വിരുദ്ധ പൗരത്വ ബില്‍ ഭേദഗതിക്കെതിരെ സമരം ചെയ്യാനെത്തിയവരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ പൊലീസ്. രാജ്യ തലസ്ഥാനത്ത് ചെങ്കോട്ടയിലേക്ക് സമരം നയിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതായി ബഹറൈന്‍ ന്യൂസ് ഏജന്‍സി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും സമാധാനപരമായി ആഹ്വാനം ചെയ്ത സമരമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവടങ്ങളില്‍ നിന്ന് 2015 ന് മുമ്പ് ഇന്ത്യയിലേക്ക് പാലായനം ചെയ്ത മുസ്ലീം ഇതര മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം.

രാജ്യത്തെ 14% വരുന്ന മുസ്ലീങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ പദ്ധതിയാണ് ഈ നിയമമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ക്രമസമാധാന നില കണക്കെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നതായാണ് ഡല്‍ഹി പൊലീസിന്‍റെ ഭാഷ്യം. ഞായറാഴ്ച ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ളാമിയ സര്‍വകലാശാലയില്‍ കണ്ണീര്‍ വാതകവും ലാത്തികളുമായി പൊലീസ് അതിക്രമം അഴിച്ചു വിട്ടിരുന്നു.

മതേതര ഭരണഘടനയെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കം രാജ്യത്താകമാനം പ്രതിഷേധത്തിന് തീ കൊളുത്തിയിരിക്കുകയാണ്. ഓഗസ്റ്റില്‍ മുസ്ലീം ഭൂരിപക്ഷമായ കശ്മീരിന്‍റെ സ്വയംഭരണാവകാശം എടുത്ത് മാറ്റിയതും ബാബറി മസ്ജിദ് തകര്‍ത്തിടത്ത് ക്ഷേത്രം പണിയാന്‍ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തതും പരാമര്‍ശിച്ചാണ് ബഹറൈന്‍ ന്യൂസ് ഏജന്‍സി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!