ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മദ്രസ വിദ്യാർത്ഥികൾ ദേശീയഗാനം ആലപിച്ചു. മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, റഫീഖ് ദാരിമി, ബഷീർ കെ എച്, അബ്ദുൽ വഹാബ് കിണവക്കൽ, ഇസ്മായിൽ ഒഞ്ചിയം, ആദം കൂത്തുപറമ്പ, സജീർ വണ്ടൂർ, ശർമിദ് കണ്ണൂർ, അഷ്‌റഫ് തളിപ്പറമ്പ ,റഫീഖ് ഇരിമ്പിളിയം തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ വെച്ച് കെ എം സി സി ബഹ്‌റൈൻ കണ്ണൂർ ജില്ല കമ്മിറ്റി പാകിസ്ഥാൻ ക്ലബിൽ വെച്ച്   സംഘടിപ്പിച്ച ദഫ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജിദാലി ദാറുൽ ഖുർആൻ മദ്രസ ദഫ് ടീമിനെ അനുമോദിച്ചു. ഹാഷിം കോക്കല്ലൂർ സ്വാഗതം പറഞ്ഞു.