പൗരത്വം ഔദാര്യമല്ല: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഐസിഎഫ് ബഹ്റൈൻ ‘പൗരസഭ’

SquarePic_20191220_04130294

മനാമ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി പൗരന്‍മാരെ നാടുകടത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഐ.സി.എഫ് പൗരസഭ സംഘടിപ്പിച്ചു. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അല്‍ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം അഡ്വക്കറ്റ് എം.സി.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.

മതേതര ഇന്ത്യയില്‍ നിയമ നിര്‍മ്മാണത്തിന് മതം മാനദണ്ഢമാക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതുമാണ്. എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും സ്വതന്ത്രമായും ഭയമില്ലാതെയും ജീവിക്കാനുതകുന്ന എല്ലാ അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടന നമുക്ക് വകവെച്ചു നല്‍കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആക്രമണം ഭരണഘടനയോടാകുന്നത് ഈ ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് ഉദ്ഘാടനത്തില്‍ അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സൂചിപ്പിച്ചു.

വര്‍ഗീയ താല്‍പര്യത്തോടെയുള്ള ഇത്തരം നിയമങ്ങള്‍ രാജ്യത്തോട് കൂറും കടപ്പാടുമുള്ള ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്ന് പൗരസഭയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി രാജ്യം കാത്തു സൂക്ഷിച്ചു പോന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ ഇന്ത്യക്കാരും ഭിന്നതകൾ മറന്നു ഒന്നിക്കണമെന്നും സഭ ആഹ്വാനം ചെയ്തു. ബിനു കണ്ണന്താനം, ഷാഫി വയനാട്, പങ്കജ്, റഹീം സഖാഫി വരവൂര്‍ എന്നിവര്‍ സംസാരിച്ചു. ശംസുദ്ധീന്‍ പൂകയില്‍ സ്വാഗതവും ഷമീര്‍ പന്നൂര്‍ നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!