പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി പാക്ട് ബഹ്റൈൻ

മനാമ: പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ (പാക്ട്), അദ്ലിയയിൽ ഉള്ള ബാങ് സാൻ തായ് റെസ്റ്റോറണ്ടിൽ വച്ച്, പൂർവാധികം ഭംഗിയായി പുതുവത്സരത്തെ വരവേൽക്കാൻ തയാറെടുക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റിനിലെ അറിയപ്പെടുന്ന കലാകാരന്മാർ ഒരുക്കുന്ന ഗാനനൃത്തമേളയും, മിമിക്രി, ഗെയിംസ്, ഡിജെ തുടങ്ങി എല്ലാവര്ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള വിവിധ പരിപാടികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. 5 കോഴ്സ് ഡിന്നറിനൊപ്പം നടത്തുന്ന റാഫിൾ ഡ്രോയിൽ , സമ്മാനങ്ങളായി സ്വർണനാണയം, വീട്ടുപകരണങ്ങൾ എന്നിവയും ആണ് നല്കുന്നത്. കൂപ്പണുകൾക്കും വിശദ വിവരങ്ങള്കും ആയി വിളിക്കേണ്ട നമ്പർ : 66346934, 38788580, 39756436