ജനാധിപത്യത്തിനൊപ്പം, ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം: പൗരത്വ ഭേദഗതിക്കെതിരെ പ്രേരണ ബഹ്റൈൻ ഐക്യദാർഢ്യ സംഗമം ഇന്ന്(ബുധൻ)

മനാമ: ഭരണഘടന ഉറപ്പു വരുത്തുന്ന സമത്വമെന്ന ആശയത്തെ കീറി മുറിക്കുന്ന കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രേരണ ബഹ്റൈൻ സംഘടിപ്പിക്കുന്ന സംഗമം ഇന്ന് (ഡിസം: 25, ബുധൻ) രാത്രി 8 മണിക്ക് സിഞ്ചിലെ ഫ്രണ്ട്സ് അസോസിയേഷൻ ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39716541, 38459422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.