മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ ക്ലബ്ബ് ബാഡ്മിന്റൺ വിഭാഗവുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിിപ്പിച്ചു. അറുപതിനടുത്ത് ആളുകൾ രക്തം ദാനം ചെയ്തതായി സംഘാടകർ അറിയിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ രക്ത ബാങ്കിന്റെ ആവശ്യാർഥം ഡിസംബർ 24, 25 ദിവസങ്ങളിൽ 80 പേർ രക്തദാനവും, പ്ലേറ്റ്ലെറ്റ് ദാനവും നടത്തിയതിന് പുറമെയാണ് ഇന്ത്യൻ ക്ലബ്ബയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബാഡ്മിന്റൺ വിഭാഗം സെക്രട്ടറി സുനീഷ് കല്ലിങ്കീൽ സ്വാഗതവും ബി. ഡി. കെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം നന്ദിയും രേഖപ്പെടുത്തി.
ബി. ഡി. കെ. പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീജ ശ്രീധരൻ, രേഷ്മാ ഗിരീഷ്, അശ്വിൻ, സുനിൽ, ഗിരീഷ് പിള്ള, ഗിരീഷ് കെ. വി, അസീസ് പള്ളം എന്നിവർ നേതൃത്വം നൽകി.