bahrainvartha-official-logo
Search
Close this search box.

ആർ.എസ്.സി ബഹ്റൈൻ നാഷണൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്

IMG-20191226-WA0147

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് പതിനൊന്നാമത് എഡിഷൻ ഫെബ്രുവരി ഏഴിന് ഇസാ ടൗൺ ഇന്ത്യൻസ്കൂളിൽ നടക്കും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങകിലായി മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കവിതാപാരായണം, ദഫ്, ഖവാലി, സീറാ പാരായണം,, ഹൈ കു, വിവിധ ഭാഷാപ്രസംഗങ്ങൾ , വ്യത്യസ്ഥ രചനാ മത്സരങ്ങൾ എന്നീ 106 ഇനങ്ങളിലായി 30 വയസ്സിൽ താഴെയുള്ളവർക്കായി മത്സരങ്ങൾ നടക്കും.

യൂനിറ്റ്, സെക്ടർ , സെൻട്രൽ ഘടകങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികവ് തെളിയിച്ച മുന്നൂറിലധികം പ്രതിഭകൾ നാഷനൽ സാഹിത്യോത്സവത്തിൽ മാറ്റുരക്കും. ഡിസംബർ – ഫിബ്രവരി മാസങ്ങളിലായി വിവിധ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് അനുബന്ധമായി കലാരവം, കലാവലയം, സാഹിത്യ സെമിനാർ എന്നിവ നടക്കും

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അബ്ദുറഹീം സഖാഫി ചെയർമാനും അബ്ദുസ്സമദ് കാക്കടവ് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. മറ്റ് ഭാരവാഹികളായി ഇബ്രാഹീം സഅദി, ഇസ്മയിൽ മുസ്ല്യാർ, നാസർ ഫൈസി, അബ്ദുള്ള രണ്ടത്താണി, _ (വൈസ് ചെയർമാൻ) , – സുബൈർ മാസ്റ്റർ, വി.പി.കെ.മുഹമ്മദ്, ഷാഫി വെളിയങ്കോട്, ഫൈസൽ ചെറുവണ്ണൂർ (ജോയിന്റ് കൺവീനർ), ഷംസുദ്ധീൻ സഖാഫി – നവാസ് മുസ്ല്യാർ പാവണ്ടൂർ (ഫിനാൻസ്) , ബഷീർ മാസ്റ്റർ ക്ലാരി – ഫൈസൽ അലനല്ലൂർ (പ്രോഗ്രാം), ഹംസ ഖാലിദ് സഖാഫി _ അലി നസീർ (പബ്ലിസിറ്റി), ജാഫർ ശരീഫ് _ ഷുക്കൂർ കോട്ടക്കൽ ( റിസപ്ഷൻ), മൂസ കരിമ്പിൽ – ഷഹീൻ അഴിയൂർ (ഫുഡ്) , അഷ്റഫ് മങ്കര – ഇസ്ഹാഖ് സൽ മാബാദ് ( സ്റ്റേജ് ) , നജ്മുദ്ധീൻ പഴമള്ളൂർ – റയീസ് ഉമർ( ഐ.ടി) , മുഹമ്മദ് കുലുക്കല്ലൂർ – സുനീർ നിലമ്പൂർ ( മീഡിയ) , ഡോ: നൗഫൽ , ഡോ: അത്തീഫ് (മെഡിക്കൽ) എന്നിവരെയും തിരഞ്ഞെടുത്തു.

ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ അഡ്മിൻ & പി.ആർ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. വി.പി.കെ. അബൂബക്കർ ഹാജി, റഹീം സഖാഫി വരവൂർ , നിസാമുദ്ധീൻ മുസ്ല്യാർ വളപട്ടണം, അബ്ദുസ്സമദ് കാക്കടവ്, അസീം അൽ ഹിലാൽ , വി.പി.കെ. മുഹമ്മദ്, നവാസ് പാവണ്ടൂർ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു. നാഷനൽ കൺവീനർ അഡ്വ. ഷബീറലി സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!