ഹൃദയ സ്പർശം ഗ്രൂപ്പ്‌ ബിജു മലയിലിനു യാത്രയയപ്പു നൽകി

മനാമ: 16 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹൃദയ സ്പർശം സ്ഥാപക പ്രസിഡന്റും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ബിജുമലയിലിന് അംഗങ്ങൾ യാത്രയയപ്പ് നൽകി. ആസ്റ്റർ മെഡിക്കൽ സെന്ററിൽ വച്ചു നടന്ന യാത്രയയപ്പിൽ ഹൃദയ സ്പർശം അഡ്വൈസർ ഡോക്ടർ ബാബുരാമചന്ദ്രൻ ബിജുവിന് ഉപഹാരം നൽകി. ആസ്റ്റർ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ ഡോക്ടർ മുഹമ്മദ് അനസ് ആസ്റ്റർ ക്ലിനിക് വക മെമെന്റോ നൽകി ബിജുവിനെ ആദരിച്ചു. ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡോക്ടർ സോണി ജേക്കബ്, രക്ഷാധികാരി സുധീർ തിരുനിലത്തു, ഫൈസൽ ഫ്‌ എം, രാജീവൻ സി. കെ, മണിക്കുട്ടൻ, റോയ് മാത്യു, ആസ്റ്റർ ക്ലിനിക് അസിസ്റ്റന്റ് മാനേജർ രജിത് രാജൻ, മിനി റോയ്, ശ്രീജ ശ്രീധരൻ, ഡോക്ടർ ആശ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.