പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രേരണ ബഹ്റൈൻ

മനാമ: ജനാധിപത്യം സംരക്ഷിക്കുന്നതിനും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് പ്രേരണ ബഹ്റിൻ എൈക്യദാർഢ്യം പ്രഖ്യാപിച്ചു. സിഞ്ചിൽ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ പ്രേരണ ബഹ്റിൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റിനിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികളും നിരവധി പ്രവാസി സുഹൃത്തുക്കളും പങ്കെടുത്ത് ഐക്യദാർഢ്യം അറിയിച്ചു.  ബില്ലിനെതിരെ ഇൻഡ്യയിൽ തുടർച്ചയായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ യുപിയിലടക്കം രക്തസാക്ഷികളായവരെ ഓർത്ത പരിപാടിയിൽ  ഈ പ്രവാസ ഭൂമികയിൽ ഇരുന്ന് കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പങ്കെടുത്ത് സംസാരിച്ച എല്ലാ സംഘടനാ പ്രതിനിധികളും അറിയിച്ചു.

ബഹ്റിനിലെ ജനാധിപത്യ വിശ്വാസികളായ ഭരണഘടന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന മുഴുവൻ പ്രവാസി സമൂഹത്തെയും സംഘടിപ്പിച്ചു കൊണ്ടുള്ള വമ്പിച്ച പ്രതിഷേധ പരിപാടി നടത്തേണ്ടതിന്റെ ഉത്തരവാദിത്വം ബഹ്റിനിൽ പ്രവർത്തിക്കുന്ന എല്ലാ മുഖ്യധാരാ സാംസ്കാരിക സംഘടനകൾക്കുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ഭൂമിക പ്രതിനിധി എൻ പി ബഷീർ ചൂണ്ടിക്കാട്ടി. പ്രേരണ പ്രസിഡന്റ് ടി എം രാജൻ അദ്ധ്യക്ഷനായ പരിപാടിയിൽ സിനു കക്കട്ടിൽ സ്വാഗതം പറഞ്ഞു. കെ ടി നൌഷാദ് (മാധ്യമ പ്രവർത്തകൻ), കവിത മണിയൂർ, ഷേർലി, ഇ എ സലിം, സലാം മംമ്പാട്ടു മൂല (കെ എം സി സി), ബദറുദ്ദീൻ (സോഷ്യൽ വെൽഫെയർ അസോസിയേഷൻ), നിസാർ കൊല്ലം, പങ്കജ്നാഭൻ (ആംആദ്മി), ബിനു കുന്നന്താനം (ഓഎൈസിസി), സയ്ദ് റമദാൻ നദ് വി, മുഹമ്മദലി (ഫ്രണ്ട്സ്), എസ് വി ബഷീർ(നവകേരള), രഞ്ജൻ ജോസഫ്, ഫിറോസ് തിരുവത്ര, അജിത് മാർക്സി, ഫസൽ പേരാമ്പ്ര, ദിലീപ്, മൊയ്ദീൽ മണിയൂർ, തുടങ്ങിയവർ സംസാരിച്ചു. പി വി സുരേഷ് നന്ദി പറഞ്ഞു.