bahrainvartha-official-logo
Search
Close this search box.

ആർ.എസ്.സി സാഹിത്യോത്സവ്: മനാമ സെൻട്രൽ തല മത്സരം ജനുവരി 24ന്

IMG-20191229-WA0002

മനാമ : പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും, സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു. യൂനിറ്റ് സെക്ടർ മത്സരങ്ങളിൽ വിജയികളായ കലാപ്രതിഭകൾ മാറ്റുരക്കുന്ന മനാമ സെൻട്രൽ സാഹിത്യോത്സവ് ജനുവരി 24 ന് നടക്കും.

സർഗാസ്വാദനത്തിന്റെ തനത് വിരുന്നൊരുക്കി മലയാളത്തിന്റെ ധാർമികയുവത്വം സർഗവൈഭവത്തിന്റെ മാറ്റുനോക്കുന്ന സാഹിത്യോത്സവിൽ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ വിഭാഗങ്ങളിലായി 106 ഇനങ്ങളിൽ മത്സരം നടക്കും.

പരിപാടിയുടെ ‘ വിജയിത്തിന് സയ്യിദ് അസ്ഹർ ബുഹാരി ചെയർമാനും ഹുസൈൻ സഖാഫി കൊളത്തൂർ ജനറൽ കൺവീനറും യൂസുഫ് അഹ്‌സനി കൊളത്തൂർ,ഹംസ ഖാലിദ് സഖാഫി, നിസാമുദ്ധീൻ മുസ്ല്യാർ, ഷാനവാസ് മദനി , എന്നിവർ വൈസ് ചെയർമാൻ മാരായും, ശുകൂർ , സലാഹുദ്ധീൻ മനാമ, അബ്ദുൽ ഹമീദ് , തസ്‌ലീം ആലപ്പുഴ, ഷംസു മാമ്പ, മൻസൂർ മാസ്റ്റർ എന്നിവർ ജോയിൻ കൺവീനർ മാരായും സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു

സ്വാഗത സംഘ രൂപീകരണ കൺവൻഷൻ ബഷീർ മുസ്ല്യാർ ക്ലാരിയുടെ അദ്യക്ഷതയിൽ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് അസ്ഹർ ബുഖാരി, അബ്ദുറഹീം സഖാഫി വരവൂർ ,നിസാമുദ്ദീൻ മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, അഡ്വ: ഷബീറലി, ഫൈസൽ അലനല്ലൂർ ‘ ഡോ: നൗഫൽ, ഇർഫാദ് ഊരകം, സമീർ വടകര പ്രസംഗിച്ചു. ,ഫൈസൽ വടകര സ്വാഗതവും അബ്ദുൽ സലിം നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!