സമസ്ത പൊതു സമ്മേളനം ഇന്ന് (ഞായറാഴ്ച): തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ 

മനാമ: കൊല്ലം ആശ്രമ മൈതാനിയിൽ മൂന്നു ദിവസമായി തുടരുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷികസമ്മേളനം പൊതു സമ്മേളനത്തോടെ നാളെ (29-12-2019 ഞായറാഴ്ച) സമാപിക്കും. ഞായറാഴ്ച വൈകിട്ട് 4.30മുതല്‍ വിവിധ പരിപാടികള്‍ വിവിധ പരിപാടികളോടെയാണ് പൊതുസമ്മേളനം ആരംഭിക്കുന്നത്. തുടര്‍ന്ന് 6.30ന്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടിമുസ്ല്യാര്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കളും പ്രമുഖ പണ്ഢിതരും വിവിധ ജനപ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും. പരിപാടിയുടെ തല്‍സമയ സംപ്രേഷണം ഇതിനകം ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്.

എസ്.കെ.എസ്.എസ്.എസ്.എഫ്ഓണ്‍ലൈന്‍ ചാനലായ SKICR, സുപ്രഭാതം ഫൈസ്ബുക്ക്, യൂടൂബ് ചാനലുകള്‍ എന്നിവയിലാണ് പ്രധാനമായും തത്സമയ സംപ്രേഷണം ആരംഭിച്ചിട്ടുള്ളത്. തത്സമയ സംപ്രേഷണം ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക:

1-
2.