മനാമ : സൗദിയിലെ സ്കൂൾ അവധിയെ തുടർന്ന് ബഹ്റൈനിലെത്തുന്ന സഞ്ചാരികളിൽ റെക്കോർഡ് വർധനവ്. 10 ദിവസത്തിൽ കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തിൽ ഒരു മില്യണിലധികം സഞ്ചാരികൾ എത്തിയതായാണ് കണക്ക്. കഴിഞ്ഞ വർഷത്തിൽ നിന്നും 11 ശതമാനത്തിന്റെ വർധനവാണിത്.
പുതിയ കണക്കുകൾ പ്രകാരം ഇരു രാജ്യങ്ങൾക്കിടയിൽ 10,87,336 സഞ്ചാരികൾ യാത്ര ചെയ്യുന്നുവെന്നാണ് സൗദി കസ്റ്റംസിന്റെ കണക്ക്.