ഷേഖ് ഇസ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ രണ്ട് പൊലീസ് ഉദ്ദ്യോഗസ്ഥർക്ക് പരിക്ക്

മനാമ : പൊലീസ് പട്രോൾ വാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പൊലീസ് ഓഫിസർമാർക്ക് പരിക്ക്. ഷേഖ് ഇസ ബിൻ സൽമാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഉദ്ദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റിലൂടെയാണ് അപകടവിവരം പുറത്ത് വന്നത്.