ക്രിസ്മസ് ട്രീ മത്സരങ്ങളിൽ ഹാട്രിക് വിജയം സ്വന്തമാക്കി ടീം ഹൈ ഫൈവ്

മനാമ: ബഹ്​റൈനിൽ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ സംഘടനകൾ സംഘടിപ്പിച്ച ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ ഹാട്രിക് വിജയം നേടിയ ഹൈ ഫൈവ് ടീം ശ്രദ്ധേരായി. ബഹ്​റൈൻ കേരളീയ സമാജം , ഇന്ത്യൻ  ക്ലബ്, സെയ്ൻറ് മേരീസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ നടത്തിയ ക്രിസ്തുമസ് ട്രീ മത്സരങ്ങളിലാണ് ഹൈ ഫൈവ് ടീം  വിജയം നേടിയത്. രാജീവ് തോമസ്, റിനി മോൻസി, ജോൺ  മാത്യു,ബിബു  ചാക്കോ, ആൻസി രാജീവ്, ഡിനി അനു എന്നിവർ അടങ്ങിയ ടീം ആണ്  ശ്രദ്ധേയമായ വിജയം കൈവരിച്ചത്.