പുതുവത്സര ദിനത്തിൽ ബഹ്‌റൈനിൽ അവധി പ്രഖ്യാപിച്ചു

മനാമ: 2020 പുതുവര്‍ഷ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറങ്ങി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രഥമ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് പ്രകാരം രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളും പൊതു സ്ഥാപനങ്ങളും 2020 ജനുവരി ഒന്ന് ബുധനാഴ്ച പ്രവര്‍ത്തിക്കുന്നതല്ല.