പുതുവര്‍ഷത്തില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പാക്കേജുകളുമായി അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍

മനാമ: പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ആകര്‍ഷണീയമായ പാക്കേജുകളും ഓഫറുകളുമായി അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ആന്‍റ് മെഡിക്കല്‍ സെന്‍റര്‍. വിവിധ തരത്തില്‍ പെട്ട 70 ടെസ്റ്റുകള്‍ ഡോക്ടറുടെ പരിശോധനക്കൊപ്പം ചെയ്യാന്‍ ഏഴ് ബഹറൈന്‍ ദിനാര്‍ മതിയാകും. കൊളസ്ട്രോള്‍,  യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്.ജി.പി.റ്റി,  യൂറിന്‍ റുട്ടീന്‍ അനാലിസിസ്, ട്രിഗ്ളിസെറൈഡ്സ് എന്നീ പരിശോധനകളും ഡോക്ടറുടെ പരിശോധനയും അടങ്ങുന്ന പാക്കേജ് ആറ് ബഹറൈന്‍ ദിനാറിന് ലഭ്യമാകും.

ഡോ.പി.കെ ചൗധരി, ഡോ.ഫര്‍സിയ ഹസന്‍, ഡോ. ഫര്‍സാന അഹ്മദ് എന്നീ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ടെസ്റ്റുകളും ചികിത്സയും.  മുഹറഖ്, മനാമ, റിഫ, സല്‍മാബാദ് അടക്കമുള്ള ശാഖകളിൽ സേവനം ലഭ്യമാകും.