മനാമ: പുതുവര്‍ഷ രാവില്‍ സംഗീത സാന്ദ്രമായ രുചിക്കൂട്ടുകളൊരുക്കി അല്‍ റീഫ് പനേഷ്യ റെസ്റ്റോറന്‍റ്. നാവില്‍ കൊതിയൂറും 38 വിഭവങ്ങളടുങ്ങുന്ന അണ്‍ ലിമിറ്റഡ് ബുഫേയാണ് അല്‍ റീഫ് ഒരുക്കുന്നത്. വെറും 5.9 ബഹറൈന്‍ ദിനാറിന് ഈ രുചിയുടെ മാമാങ്കം ആസ്വദിക്കും. ഒപ്പം വരുന്ന 5 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബുഫേ തികച്ചും സൗജന്യമാണ്.
പുതുവര്‍ഷ രാവ് അടിച്ച് പൊളിക്കാന്‍ ഷെലിന്‍& അഭിമന്യു അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. ‘ഗാല ഡിന്നര്‍ ബുഫേ’യില്‍ രുചിയുടെ വെടിക്കെട്ടും പാട്ടും കളികളും ആയി ഒരു ഫണ്‍ ഫുള്‍ പാക്കേജ് ആണ് അല്‍ റീഫ് പനേഷ്യയിലെ പുതുവര്‍ഷാഘോഷം.
ഡിസംബര്‍ 31 ന് രാത്രി 8 മണി മുതല്‍ പുതുവര്‍ഷം പിറന്ന് രാത്രി 1 മണി വരെയാണ് ബുഫേയുടെ സമയം. ഭക്ഷണത്തോടൊപ്പം നിരവധി വിനോദങ്ങളും കളികളുമായാണ് പുതുവര്‍ഷാഘോഷത്തിനായി അല്‍ റീഫ് ബഹറൈന്‍ നിവാസികളെ സ്വാഗതം ചെയ്യുന്നത്.