ഒഐസിസി ബഹ്റൈൻ, ഭരണഘടനയുടെ ആമുഖം വായിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 135 മത് ജന്മദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ 135 മത് ജന്മദിനം ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം വായിച്ചു ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ഉദ്ഘാടനം ചെയ്തു. മൂന്ന് നൂറ്റാണ്ടുകളിലൂടെ കടന്ന് പോയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എക്കാലത്തും ഇന്ത്യയിലെ  ജനങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ നമ്മൾ നേടിയെടുത്തു എന്ന് അഭിമാനിക്കുന്ന പലതും തകർത്ത് കളയുവാൻ മാത്രമേ ഉപകരിക്കൂ. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യം എന്ന് നമ്മൾ അഭിമാനിച്ചുകൊണ്ടിരുന്നു. ഭരണത്തിൽ ഇരിക്കുന്ന ആളുകൾ മതത്തിൽ അധിഷ്ഠിതമായ ഒരു രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. അതിന്റെ പ്രാരംഭ നടപടികൾ ആണ് പൗരത്വ നിയമത്തിലൂടെ നടപ്പിലാക്കിഎടുക്കുവാൻ ശ്രമിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇന്ത്യ യിൽ ഉള്ളടത്തോളം കാലം വർഗീയവാദികളുടെ ഉദ്ദേശം നടക്കില്ല എന്നും അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ ജി ശങ്കരപ്പിള്ള,  എബ്രഹാം സാമുവേൽ, നസിം തൊടിയൂർ, മോഹൻകുമാർ,  സൽമാനുൽ ഫാരിസ്, അനിൽ കുമാർ,  റംഷാദ്,  ഷെരിഫ് ബംഗ്ലാവിൽ എന്നിവർ  പ്രസംഗിച്ചു.  അനിൽ കുമാർ സാമുവേൽ മാത്യു, റോയ് മാത്യു, അബുബക്കർ, ബിവിൻ എന്നിവർ നേതൃത്വം നൽകി.