മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ “ഞങ്ങൾക്കും പറയാനുണ്ട്” പ്രവാസി യുവതയുടെ പ്രതിഷേധം എന്ന പേരിൽ സൽമാനിയ കലവറ ഹാളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
രാജ്യത്തിന്റെ ഭരണഘടനക്കു പുല്ലുവില നൽകി കൊണ്ട് പാസാക്കിയ പൗരത ബിൽ ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്നതും മതരാഷ്ട്രം ആക്കുന്നതിന്റെ തുടക്കവുമാണെന്നു സംഗമം അഭിപ്രായപെട്ടു. സ്വാതന്ത്ര്യനന്തരകാലം മുതൽ ഇന്ത്യ കാത്തു സൂക്ഷിച്ച മതേതരത്വവും ജനാധിപത്യവും തകർത്തു കൊണ്ട് ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ സമൂഹത്തെ അപരവൽകരിച്ച് കൊണ്ട് വെക്തമായ വിവേചനം ഉളള ഈ ബിൽ കൊണ്ട് രാജ്യത്തിന്റെ സാമുദായിക സൗഹൃദ അന്തരീക്ഷം തകർക്കാനേ ഉപയോഗമുള്ളു എന്നും സംഗമം അഭിപ്രായ പെട്ടു.
ഐ.വൈ.സി.സി പ്രസിഡന്റ് ബ്ലസ്സൻ മാത്യു അധ്യക്ഷനായ യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം ആശംസിച്ചു. യൂത്ത് ഇന്ത്യാ പ്രസിഡന്റ് യൂനുസ് സലിം മുഖ്യപ്രഭഷണം നടത്തി. ഐ ഓ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ഐ ഓ സി വൈസ് പ്രസിഡന്റ് സോവിച്ചൻ ചെന്നാട്ടുശ്ശേരി, സാമൂഹിക പ്രവർത്തകൻ യു കെ അനിൽകുമാർ, ബേസിൽ നെല്ലി മറ്റം, ഷഫീഖ് കൊല്ലം, ദിലീപ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു, ഐ.വൈ.സി.സി ട്രഷറർ ഷബീർ മുക്കൻ നന്ദി അറിയിച്ചു.