ഫ്രന്‍റ്സ് അസോസിയേഷൻ‍ തെരഞ്ഞെടുപ്പ്: ജമാല്‍ നദ് വി പ്രസിഡന്‍റ്, എം.എം സുബൈര്‍ ജന. സെക്രട്ടറി 

SquarePic_20200102_06012141
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ 2020 -2021 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാല്‍ നദ്വി ഇരിങ്ങല്‍ പ്രസിഡൻറായും എം.എം സുബൈര്‍ ജന. സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറുമാരായി സഈദ് റമദാന്‍ നദ് വി, ഇ.കെ സലീം എന്നിവരും അസി. ജനറൽ സെക്രട്ടറിയായി എം. അബ്ബാസിനേയും  തെരഞ്ഞെടുത്തു. അൻവർ സാജിദ്, സക്കീന അബ്ബാസ്, ജമീല ഇബ്രാഹിം, വി. പി ഷൗക്കത്തലി, പി.പി ജാസിർ, അലി അഷ് റഫ്, സി എം മുഹമ്മദലി, മുഹമ്മദ് ഷാജി, എം. ബദ്റുദ്ദീൻ, എ. അഹ്മദ് റഫീഖ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും പ്രസിഡൻറായി തെരെഞ്ഞടുക്കപ്പെട്ട ജമാൽ നദ്വി കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ സ്വദേശിയാണ്. ലഖ്നോവിലെ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദവും അൽ ജാമിഅ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക തത്വ ശാസ്തത്ത്രിൽ ബിരുദാനന്ത ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പലിശ വിരുദ്ധ സമിതി ചെയർമാനും ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമാണ്. വെസ്റ്റ് റിഫയിലെ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വര്‍കിങ് ജനറല്‍ ബോഡി അംഗങ്ങൾ  പങ്കെടുത്തു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!