മനാമ: മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ബഹ്റൈനിലെത്തിയ പ്രവാസി മലയാളികളുടെ സംഗമം ഇന്ന് (3-1-2020, വെള്ളിയാഴ്ച) രാത്രി 10 മണിക്ക് സല്‍മാബാദില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സല്‍മാബാദിലെ പുതിയ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിനടുത്ത് നടക്കുന്ന സംഗമത്തില്‍ മേലാറ്റൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ബഹ്റൈനിലെത്തിയ എല്ലാ പ്രവാസികളും പങ്കെടുക്കണമെന്നും സംഗമത്തിനെത്തുന്നവര്‍ താഴെ നന്പറുകളില്‍ സംഘാടകരുമായി ബന്ധപ്പെടണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3983 5520, 3322 4783 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.