ബഹ്റൈൻ കേരളീയ സമാജം പുസ്തകോത്സവം: സംഘടനാ യോഗം നാളെ (ശനിയാഴ്ച്ച)

മനാമ: ഫെബ്രുവരി 20 മുതൽ 29 വരെ നടക്കുന്ന ബഹ്‌റൈൻ കേരളീയ സമാജം ബൂക്ഫെസ്റ്റ്‌ ന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളുടെ ഒരു യോഗ ജനുവരി 4 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജത്തിൽ ചേരുമെന്ന് ആക്റ്റിംഗ് പ്രെസിഡന്റ് ദേവദാസ് കുന്നത്ത്‌, ജനറൽ സെക്രട്ടറി വർഗീസ്‌ കാരക്കൽ എന്നിവർ അറിയിച്ചു. സംഘടനാ സാമൂഹിക രംഗത്തുള്ള എല്ലാവരും പങ്കെടുക്കണമെന്നും അവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര (‭33369895‬), പ്രസ്തുത മീറ്റിംഗിന് ചുമതലപ്പെടുത്തിയ കെ. ടി. സലിം (33750999) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.