മനാമ: സതേര്‍ണ്‍ ഗവര്‍ണ്ണറേറ്റിന്‍റേ മേല്‍നോട്ടത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനയും അവബോധവല്‍ക്കരണവും നടന്നു. സതേര്‍ണ്‍ ഗവര്‍ണര്‍ ഹിസ്ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗവര്‍ണറേറ്റ് ആരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് പരിശോധന സംഘടിപ്പിച്ചത്.
ഭക്ഷണത്തിന്‍റെ ഗുണമേന്‍മ, സൂക്ഷിക്കുന്ന രീതി, ശരിയായ രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യപരമായ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നറിയാനുള്ള നിരവധി കാംപയിനുകളണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ആദ്യ ഘട്ട പരിപാടികളാണ് ഇന്നലെ കഴിഞ്ഞത്.
മുനിസിപ്പാലിറ്റിയിലേയും ആരോഗ്യ വിഭാഗത്തിലേയും നിരവധി ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയില്‍ പങ്കെടുത്തതായും റസ്റ്റോറന്‍റുകള്‍ അടക്കമുള്ള 17 സ്ഥാപനങ്ങളില്‍ ഗുണനിലവാര പരിശോധന നടത്തിയതായും എന്‍ജിനീയറിങ്ങ് & ഇന്‍വെസ്റ്റ്മെന്‍റ് സര്‍വീസസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്‍ ലത്തീഫ് ഹാജി പറഞ്ഞു.