ടി.പി. സ്മാരകഭവനിലേക്ക് ‘നൗക ബഹറൈന്‍റെ’ വക ആജീവനാന്ത വാരികകളും മാസികകളും

മനാമ: ടി.പി. ചന്ദ്രശേേഖരന്‍റെ ജ്വലിക്കുന്ന ഓർമ്മകൾ ഹൃദയത്തിൽ പേറി ഓർക്കാട്ടേരിയില്‍ ഉയർന്ന ടിപി ഭവനിലേക്ക് വാരികകളും മാസികകളും നല്‍കി നൗക ബഹറൈന്‍.

എല്ലാ തരം വായനക്കാരുടെ താൽപ്പര്യാർത്ഥമുള്ള നവീനമായൊരു ഗ്രന്ഥാലയം സ്മാരക ഭവനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത ഗ്രന്ഥാലയത്തിലേക്കാണ് വാരികകകളും , മാസികകളും ആജീവന കാലത്തേക്ക് നൽകികൊണ്ട് നൗക ബഹ്‌റിന്‍ ടി.പിയുടെ ഓര്‍മകളെ നെഞ്ചേറ്റിയത്.

വാരികകളുടെയും , മാസികകളുടേയും ആജീവനാന്ത വരിസംഖ്യയായി 10000 രൂപ നൗക ബഹ്റൈൻന്റെ ഉപദേശക സമിതി അംഗമായ വി.വി മുഹമ്മദിൽ നിന്ന് ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി മെമ്പർ ടി.കെ സിബി ഏറ്റു വാങ്ങി.

ടി.പിയുടെ സ്വപ്നം പോലെ എല്ലാ മനുഷ്യര്‍ക്കും എപ്പോഴും നടന്നു കയറി വരാവുന്ന സങ്കേതമായിയാണ് ടിപി ഭവൻ നാടിനു സമർപ്പിച്ചിട്ടുള്ളത്.