ഐ.ഡി കാര്‍ഡിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സീഫ് മാള്‍ മുഹറാഖിലെ ബ്രാഞ്ച് ഇനിമുതല്‍ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഇന്‍ഫര്‍മേഷന്‍& ഇ-ഗവര്‍ണ്‍മെന്‍റ് അതോറിറ്റി അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ സാധാരണ പ്രവൃത്തി ദിവസങ്ങള്‍ പോലെ തന്നെ ഇത് തുറന്ന് പ്രവര്‍ത്തിക്കും. ഇസ ടൗണ്‍ ബ്രാഞ്ചിലെ സേവനങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശനിയാഴ്ചയും തുടരും.
ഐ.ഡി. കാര്‍ഡ് അപ്ഡേറ്റ് ചെയ്യാനുള്ള അപേക്ഷകളുടെ ബാഹുല്യം മൂലം അഞ്ചില്‍ നിന്ന് ആറായി രണ്ട് ബ്രാഞ്ചുകളുടേയും പ്രവൃത്തി ദിനങ്ങള്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. ജോലി ഭാരം കുറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഒരു ദിവസം കുറച്ചതെന്ന് ഐ.ജി.എ ഡയറക്ടര്‍ ഓഫ് ഐഡന്‍റിറ്റി& പോപ്പുലേഷന്‍ രജിസ്ട്രി ഷെയ്ഖ് സബാഹ് ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
2019 ന്‍റെ പകുതി മുതല്‍ ഏതാണ്ട് 11000 ഐ.ഡി.ചിപ്പ് അപ്ഡേറ്റിങ്ങ് അപേക്ഷകള്‍ പരിഹരിക്കാന്‍ ശനിയാഴ്ചകളിലെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തിന്‍റെ ആദ്യ പകുതിയെ അപേക്ഷിച്ച് 20% വര്‍ധനവാണിത്.
2019 ജൂലൈ 13 നാണ് രണ്ട് ബ്രാഞ്ചുകളും ഐ.ഡി. കാര്‍ഡ് ചിപ്പ് അപ്ഡേഷനു വേണ്ടി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഐ.ജി.എ അറിയിച്ചത്. ഓണ്‍ലൈന്‍ അപ്പോയിന്‍മെന്‍റിനായി നാഷണല്‍ പോര്‍ട്ടല്‍ ബഹറൈനില്‍ കയറി ‘അപ്പോയിന്‍മെന്‍റ് ബുക്കിങ്ങ്& എന്‍ക്വയറി തിരഞ്ഞെടുക്കാവുന്നതാണ്.