മനാമ : പ്രവാസികൾക്ക് ജീവിക്കാൻ മികച്ച ലോകരാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് രണ്ടാം സ്ഥാനം. ജർമ്മനിക്കാണ് ഒന്നാം സ്ഥാനം. ദി എച്ച് എസ് ബി സി എക്സ് വാറ്റ് എക്സ്പ്ലോറർ സർവ്വേ 2018 ലാണ് ബഹ്റൈന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്. 163 രാജ്യങ്ങളിൽ നിന്നായി 22,318 പ്രവാസികളിലാണ് സർവ്വേ നടത്തിയത്. മൂന്നാം സ്ഥാനം യു.കെ യ്‌ക്കാണ് ലഭിച്ചത്.
2019 ൽ പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരങ്ങളും ജീവിത സൗകര്യങ്ങളും ഒരുക്കുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതിനായാണ് സർവ്വേ നടന്നത്. തൊഴിൽ അവസരം, സമയ ക്രമീകരണം, വേതനം, സമ്പാദ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് സർവ്വേ നടന്നത്. 2017 ൽ ഇതേ സർവ്വേയിൽ ബഹ്റൈന് പത്താം സ്ഥാനമാണ് ലഭിച്ചിരുന്നത്.