മനാമ: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹമ്മദ് അല്‍ ഒത്തയ്മീനെ സ്വാഗതം ചെയ്ത് ഹിസ് മെജസ്റ്റി കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഡ്യവും, സമാധാനത്തിലും സഹകരണത്തിലും ഊന്നിക്കൊണ്ടുള്ള ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മുഖവും ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ ഒ.ഐ.സിക്കുള്ള പ്രധാന ഇടത്തെ പറ്റി രാജാവ് പരാമര്‍ശിച്ചു. വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രധാന നേട്ടങ്ങളെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒ.ഐ.സിയുടെ 50-ാം വാര്‍ഷികാഘോഷങ്ങളേയും അദ്ദേഹം പ്രശംസിച്ചു. സെക്രട്ടറി ജനറലിന്‍റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് രാജാവിന്‍റെ പ്രതികരണം.
ഇസ്ലാമികവും പ്രാദേശികവുമായ പ്രധാനപ്പെട്ട പ്രശ്നങ്ങളോടൊപ്പം ബഹറൈനും ഒ.ഐ.സിയും തമ്മിലുള്ള സഹകരണത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും ഇരു നേതാക്കന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ബഹറൈന്‍റെ ഊഷ്മളമായ സ്വീകരണത്തിനും ആഥിതേയത്വത്തിനും ഡോ.അല്‍ ഒത്തയ്മീന്‍ നന്ദി അറിയിച്ചു. ഇസ്ലാമിക കാര്യങ്ങളിലും ഒ.ഐ.സിയുടെ പ്രവര്‍ത്തനങ്ങളിലും രാജാവിന്‍റെ നേതൃത്യത്തില്‍ ബഹറൈന്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മത, സംസ്കാര പശ്ചാത്തലമുള്ള മനുഷ്യരെ ബന്ധിപ്പിച്ച് സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്തുന്നതില്‍ ബഹറൈന്‍ എടുക്കുന്ന മുന്‍കൈ പ്രശംസാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.