അറ്റകുറ്റപണി: സല്ലാഖ് ഹൈവേയിലെ ചില പാതകള്‍ അടച്ചിടും

മനാമ: സല്ലാഖ് ഹൈവേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില പാതകള്‍ അടച്ചിടുമെന്ന് അറിയിച്ച് മിനിസ്ട്രി ഓഫ് വര്‍ക്സ്. സോഫിറ്റല്‍ ഹോട്ടലിനും ഗള്‍ഫ് ഓഫ് ബഹറൈനും ഇടയിലുള്ള പാതകളാണ് അടച്ചിടുക. കിഴക്കോട്ട് പോകുന്ന വാഹനങ്ങള്‍ക്കായി ഒരു ലൈന്‍ തുറന്ന് കൊടുക്കും.

ഫെബ്രുവരി നാല് വരെയാകും നിയന്ത്രണം.