മതേതര ഭാരതം തിരിച്ചു വരാൻ കൈ കോർക്കുക: ഷിബു മീരാൻ

മനാമ: ഫാസിസ്റ്റു ഭരണകൂടം മതത്തിന്റെ പേരിൽ ഇന്ത്യ എന്ന സങ്കല്പം വെട്ടി മുറിച്ചു കൊണ്ടിരിക്കുമ്പോൾ പൂർവീകർ നമ്മിൽ ഏൽപ്പിച്ചു പോയ മതേതര ഇന്ത്യ തിരിച്ചു വരാനുള്ള യത്നത്തിൽ പങ്കാളികളാകാൻ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മെമ്പർ ഷിബു മീരാൻ ആഹ്വാനം ചെയ്തു. ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഹാളിൽ വെച്ച് നടത്തിയ ഹിന്ദുസ്ഥാൻ ഹമാര പ്രവർത്തക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ സംഗമം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. തന്റെ സഹപ്രവർത്തകൻ യു പി പോലീസിന്റെ തോക്കിന്റെ മുന്നിൽ പൗരത്വ ബില്ലിന്റെ പേരിൽ ജീവൻ ത്യജിക്കേണ്ടി വന്നതിലുള്ള ദുഃഖം മനസ്സിൽ കടിച്ചമർത്തി ആരംഭിച്ച പ്രഭാഷണം, ഉത്തരേന്ത്യയുടെ തെരുവീഥികളിലൂടെ സഞ്ചരിച്ചു മുഗളന്മാരുടെ പിൻഗാമികൾ സഹിക്കേണ്ടി വന്ന ജീവിത ത്യാഗങ്ങൾ വെറും രണ്ടു മണിക്കൂർകൊണ്ട് ഷിബു മീരാൻ വരച്ചു കാണിച്ചു.

ശംസുദ്ധീൻ വെള്ളിക്കുളങ്ങര ആശംസ നേർന്നു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ് വില്ലിയപള്ളി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ജില്ലാ ട്രഷറർ അബൂബക്കർ ഹാജി മുട്ടുങ്ങൽ ഷിബു മീരാന് ഹാരാർപ്പണം നടത്തി.

സംസ്ഥാന പ്രസിഡണ്ട്‌ എസ് വി ജലീൽ, സി കെ അബ്ദുറഹ്മാൻ, എ പി ഫൈസൽ, ടി പി മുഹമ്മദലി, കെ പി മുസ്തഫ എന്നിവർ സന്നിഹിതരായിരുന്നു. അസീസ് പേരാമ്പ്ര, ഹസ്സൻ കോയ എന്നിവർ നേതൃത്വം നൽകി.

ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് നന്ദിയും പറഞ്ഞു.