കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി രാഹുൽ ഗാന്ധി

images (61)

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയടക്കമുള്ള വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിലെ പ്രവാസി പ്രതിഷേധം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരുങ്ങി കോൺഗ്രസ് . 2019ൽ അധികാരത്തിൽ എത്തിയാൽ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമെന്ന വാഗ്ദാനം ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ്സ് ഉൾപ്പെടുത്താൻ സാധ്യത.അടുത്ത ആഴ്ച നടക്കുന്ന ഗൾഫ് സന്ദർശനത്തിൽ രാഹുൽ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

ഗൾഫ് രാജ്യങ്ങളിൽവെച്ച് പ്രവാസി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണമിടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിൽ ഉയർന്നിട്ടുള്ളത്.
ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് കോൺഗ്രസ്. സൗജന്യമായി മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന പ്രവാസികളുടെ ആവശ്യം അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.

പ്രകടന പട്ടികയിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഗൾഫിൽ വച്ചു തന്നെ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളുടെ വോട്ടാണ് കോൺഗ്രസ് ഇതുവഴി ലക്ഷ്യം വക്കുന്നത്. രാഹുലിന്റെ ഗൾഫ് സന്ദർശന ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ കണ്ട് വിഷയം പ്രവാസി സംഘടന പ്രവർത്തകർ ഉന്നയിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് അടക്കം പ്രതിഷേധപരിപാടികൾ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!