ലുലു ഗ്രൂപ്പ് സ്റ്റാഫ്‌ ഇന്റര്‍വ്യൂ ജനുവരി 26,27 തീയതികളിൽ

തൃശൂർ: ലുലു ഗ്രൂപ്പ് വിവിധ തസ്തികളിലേക്ക് ജനുവരി 26,27 തീയതികളിൽ സ്റ്റാഫ് ഇന്റർവ്യൂനടത്തുന്നു. ജനുവരി 26 : സെയില്‍സ് മാന്‍ (എസ്.എസ് എല്‍.സി, പ്ലസ്‌ ടു മാത്രം) (പ്രായ പരിധി 25 വയസ്സ് )

ജനുവരി 27 :ബുച്ചര്‍‍,ബേക്കര്‍, ഫിഷ്‌ ക്ലീനര്‍, കുക്ക്,സ്‌നാക്ക് മേക്കർ (നാടൻ പലഹാരങ്ങൾ),സെക്യൂരിറ്റി ഗാർഡ് , ആർട്ടിസ്റ് ,ഇലക്ട്രീഷൻ(ഐ.ടി ഐ / പോളി ടെക്‌നിക് )ടൈലർ ,ഗ്രാഫിക് ഡിസൈനർ ഡ്രൈവർ (ജിസിസി ലൈസൻസ് ഉള്ളവർ മാത്രം) ടെക്‌നീഷ്യൻ (bakery/kitchen Equipments )എന്നീ വിഭാഗങ്ങളില്‍ കുറഞ്ഞത് 3 വര്ഷം പ്രവര്‍ത്തി പരിജയം വേണം.(പ്രായ പരിധി 35 വയസ്സ്)

യോഗ്യതയുള്ള പുരുഷന്മാർ തൃശൂർ ജില്ലയിലെ നാട്ടികയില്‍ “എമ്മെ” പ്രൊജക്റ്റ്‌ (പഴയ കോട്ടണ് മില്ലില്‍)ൽ രാവിലെ 9ന് മുൻപായി എത്തിച്ചേരുക. മേൽപറഞ്ഞ യോഗ്യതയുള്ളവർ പാസ് പോർട്ടിൻ്റെ കളർ ഫോട്ടോ, പാസ് പോർട്ട് സൈസ് ഫോട്ടോ, ബയോ ഡാറ്റ എന്നിവയുമായി സ്ക്രീനിങ് ഇന്റർവ്യൂവിന് എത്തിച്ചേരുക. സ്ക്രീനിംഗ് ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ചെയർമാനുമായി ഫൈനൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.