പതിനഞ്ചു വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി ‘ഗിഫ്റ്റ് വില്ലേജ്’ ഇനി ബഹ്‌റൈനിലും, ഏറ്റവും മികച്ച ഓഫറുകളുമായി ആദ്യ ഡിപ്പാർട്മെൻറ് സ്റ്റോർ ഉദ്‌ഘാടനം നാളെ(വ്യാഴം)

മനാമ: ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങളുമായി വൻ വിലക്കുറവിൻറെ ഓഫറുകളുമായി ഗിഫ്റ്റ് വില്ലേജ് നാളെ(10/01/19, വ്യാഴം) മനാമയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്പന്നങ്ങളുമായാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാളെ വൈകിട്ട് 5.00ന് ഗുദൈബിയ (പഴയ ലാസ്റ്റ് ചാൻസിന് എതിർവശം) ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗം അഹമ്മദ് അബ്ദുൽ വാഹിദ് ഖർറാത്ത, പ്രമുഖ പണ്ഡിതൻ സയ്യിദ് ഫഖ്‌റുദീൻ കോയ തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

ഭക്ഷ്യവസ്തുക്കളും ടെക്സ്റ്റൈല്‍ ഉല്പന്നങ്ങളും ഒഴികെയുള്ള എല്ലാവിധ സാധനങ്ങളും ഇവിടെ ലഭിക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഉപഭോക്താവിന്‍റെ ഷോപ്പിംഗിന് പുതിയൊരു അനുഭവമായിരിക്കും ഗിഫ്റ് വില്ലേജ്. എല്ലാത്തരം ബ്രാന്‍ഡഡ് വാച്ചുകള്‍, ബാഗുകള്‍, ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, കോസ് മെറ്റിക്സ് ഐറ്റംസ്, തുടങ്ങിയ ഗുണനിലവാരമുള്ള വിവിധ ഉല്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഒരു കുടക്കീഴില്‍ ലഭിക്കുക എന്ന ഉപഭോക്താവിന്‍റെ ആഗ്രഹത്തിനനുസരിച്ചാണ് ഗിഫ്റ്റ് വില്ലേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

നവീനവും വൈവിധ്യങ്ങളുമായ ഉല്പന്നങ്ങളുടെ വിപുലമായ ശേഖരം ഗിഫ്റ്റ് വില്ലേജില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും ഉപഭോക്താവിന് ലഭിക്കുകയെന്നും അവര്‍ പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സില്‍ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ സംരംഭമാണ് ഗിഫ്റ്റ് വില്ലേജ്. വ്യവസായ രംഗത്ത് പതിനഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമായാണ് ഗിഫ്റ്റ് വില്ലേജ് ഗ്രൂപ്പ് ബഹറൈനിലെത്തുന്നത്. ഇവർക്ക് സൌദി അറേബ്യയിൽ മാത്രം 12 ഡിപ്പാർട്ടുമെൻറ് ഷോപ്പുകൾ ഉണ്ട്. ഇതിന് പുറമേ ജി.സി.സി രാഷ്ട്രങ്ങളിലും സഹോദര സ്ഥാപനങ്ങൾ ഉണ്ട്. ഇപ്പോള്‍ തുടക്കം കുറിച്ച ഈ സംരംഭത്തിന്‍റെ ബ്രാഞ്ചുകള്‍ ബഹ്റൈനിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

വാര്‍ത്താ സമ്മേളനത്തില്‍ അലിഅഹമ്മദ് അബ്ദുല്ലാ റാദി (ചെയര്‍മാന്‍), ഇ.ടി. അമീര്‍ഷാ മുഹമ്മദ് ഷാ (മാനേജിംഗ് ഡയറക്ടർ), മുഹമ്മദ് സനൂബ് കീഴശ്ശേരി (ഡയറക്ടർ), മുഹമ്മദ് ഇർഷാൻ (ഷോപ്പ് മാനേജർ), തേവലക്കര ബാദുഷ (കന്പനി കൺസൾട്ടൻറ് ) എന്നിവർ പങ്കെടുത്തു.