ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ 2020ലെ ഭരണസമിതി അധികാരമേറ്റു

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2020ലെ ഭരണ സമിതി അധികാരമേറ്റു. സൽമാനിയയിലുള്ള പള്ളിയിൽ പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്. പ്രസിഡന്റ് ഫാദർ നെബു എബ്രഹാം (വികാരി), വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ ജേക്കബ്, ട്രഷറർ റെജി വർഗ്ഗിസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രഷറർ പോൾസൺ വർക്കി പൈനാടത്ത്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ബൈജു പി എം, ബിജു കുരിയാക്കോസ്, എൽദോ വീ കെ, ജിനോ സ്കറിയ, ജോസഫ് വർഗ്ഗിസ്, ഷാജു ജോബ് സി, ബെന്നി റ്റി ജേക്കബ് എക്സ് ഒഫിഷ്യോ എന്നിവർ ചുമതലയേറ്റു.