ബി.ഡി.കെ സ്നേഹസംഗമം വേറിട്ട അനുഭവമായി

മനാമ: ഇന്ത്യൻ ക്ലബ്ബിൽ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം പ്രവാസി മലയാളികൾക്ക് വേറിട്ട അനുഭവമായി. പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ പി.എം.എ ഗഫൂറിന്റെ സാന്നിധ്യം പ്രവാസിമലയാളികളുടെ ഒഴുക്കായി മാറ്റിയ സദസ്സിൽ വിവിധ കലാപരിപാടികളും നടന്നു. അമ്പിളിക്കുട്ടൻ അരവിന്ദാക്ഷൻ നായർ തിരികുളത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ബി.ഡി.കെ രക്ഷാധികാരി ഡോ: പി.വി. ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ചെയർമാൻ കെ.ടി. സലിം സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും രേഖപ്പെടുത്തി.

ഇന്ത്യൻ ക്ലബ്ബ് ജനറൽ സെക്രട്ടറി ജോബ്. എം.ജെ, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. ബഹ്‌റൈനിലെ സംഘടനാ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു. ബി.ഡി.കെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻ വിളയിൽ, ജിബിൻ ജോയി, ശ്രീജ ശ്രീധരൻ, രേഷ്മാ ഗിരീഷ്, സ്മിത സാബു, രമ്യ ഗിരീഷ്, രാജേഷ് പന്മന, മിഥുൻ, സാബു അഗസ്റ്റിൻ, അശ്വിൻ, സുനിൽ, ഗിരീഷ് പിള്ള, ഗിരീഷ് കെ. വി, അസീസ്‌ പള്ളം, വിനീത വിജയ്, സിജോ ജോസ്, മൊയ്‌ദു തിരുവള്ളൂർ, എ.കെ.ഡി.എഫ്‌ ടീം എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ഒരു വർഷം ബി.ഡി.കെയുമായി സഹകരിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച രക്ത ബന്ധുക്കളായ സംഘടനകളെ സദസ്സിൽ ആദരിച്ചു.

സ്നേഹത്തിന്റെയും, സൗഹാർദ്ദത്തിന്റെയും പ്രാധാന്യവും ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പങ്ങളുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞ പി.എം.എ ഗഫൂർ, രക്തദാനത്തിന്റെ മഹത്വവും, ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈനിൽ ഉൾപ്പെടെ ചെയ്യുന്ന സേവനങ്ങൾ എടുത്ത് പറഞ്ഞു. ദേവിക കലാക്ഷേത്ര കുട്ടികളുടെ നൃത്തം, സഹൃദയ പയ്യന്നൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട്, റിഥം ഡാൻസ് എക്സ്ട്രീം, ടീം വി സ്റ്റാർ ഡാൻസുകൾ, ഭരതനാട്യം, കോമഡി ഉത്സവത്തിലെ പെരുങ്ങുഴി രാജേഷ്ന്റെ ഹാസ്യ പരിപാടി, നാസിക്ക് ഡോൾ എന്നിവയും ബി.ഡി.കെയുടെ ബഹറിനിലെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്നു.