എൻ.എസ്.എസ് മലയാളം പ്രസംഗ പരിശീലന കളരിയുടെ സമാപനവും, ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു

SquarePic_20200113_13073894

മനാമ: കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) യിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒൻപത് അദ്ധ്യായങ്ങളിലായി നടത്തിവന്ന പ്രസംഗ, നേതൃത്വ പരിശീലന കളരിയുടെ സമാപനവും പുതിയ സ്‌പീക്കർസ് ക്ലബ്ബിന്റെ ഉത്ഘാടനവും ശനിയാഴ്ച വൈകിട്ട് 07:00 മണിക്ക് KSCA യുടെ പ്രസിഡന്റ്‌ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ഗുദൈബിയയിലെ NSS ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു.

ചടങ്ങിൽ കൗൺസിലിംഗ്, വിദ്യാഭ്യാസ മേഖലകളിലെ പ്രഗൽഭനും വാഗ്മിയും എഴുത്തുകാരനുമായ Dr. ജോൺ പനക്കൽ വിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകൻ പ്രദീപ്‌ പുറവങ്കരയും ടോസ്സ്‌റ്റുമാസ്റ്റർ മദൻ മോഹൻ അമ്പാട്ട് എന്നിവരും ആശംസകൾ നേർന്നു.

KSCA ജനറൽ സെക്രട്ടറി ശ്രീ സതീഷ് നായർ സ്വാഗത പ്രസംഗം നിർവഹിച്ചു. ചടങ്ങിൽ പ്രസംഗ കളരിയുടെ മെന്റർ ശ്രീ വിശ്വനാഥൻ ഭാസ്കരന് Dr. ജോൺ പനക്കൽ മൊമെന്റോ നൽകി ആദരിച്ചു.

ലേഡീസ് വിങ് കൺവീനർ സുമിത്ര പ്രവീണും വൈസ് പ്രസിഡന്റ്‌ ഗോപകുമാറും ചടങ്ങിൽ സംസാരിച്ചു,
പരിശീലനം പൂർത്തീകരിച്ച വിമല സുരേഷ്, രാധ ശശിധരൻ, ശ്രീജാ സുരേഷ്, സർവ്വശ്രീ രവീന്ദ്രൻ, പ്രദീപ്‌ ഭാസ്കരൻ, ബിജീഷ് എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. ഒപ്പം പഠന കളരിയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വച്ചതിന് സതീഷ് നായർക്ക് ബെസ്റ്റ് പെർഫോർമർ സമ്മാനവും നൽകി.

മുഖ്യ അവതാരകയായ ലീബാ രാജേഷും, രമാ സന്തോഷും നന്ദി പ്രകാശിപ്പിച്ചു.
സ്‌പീക്കർസ് ക്ലബ്ബിൽ അംഗമാകുന്നതിന് താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
39147270 (സുമ നായർ)
39628609 (രമ സന്തോഷ്‌)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!