കേരളീയ സമാജം വായനശാലയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

മനാമ: കേരളസമാജം വായനശാലയുടെ 2020-2021 വർഷത്തെ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം സമാജം ആക്ടിഗ് പ്രസിഡന്റ് ദേവദാസ് കുന്നത് ജനുവരി 11 ശനിയാഴ്ച വൈകിട്ട് 8മണിക്ക് സമാജം ബാബുരാജ് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. വായന ശാല കൺവീനർ ശ്രീ സുമേഷ് മണിമേൽ സ്വാഗതം പറഞ്ഞു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ ആശംസ അറിയിച്ചു സംസാരിച്ചു. ലൈബ്രേറിയൻ വിനൂപ്കുമാർ പുതിയ കമ്മറ്റിയുടെ കാലയളവിൽ ചെയ്യേണ്ട പ്രധാനപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മുപ്പതോളം കമ്മറ്റിയങ്ങങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂട്ടായ പ്രവർത്തനത്തിലൂടെ വരുന്ന വർഷത്തെ ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോകാൻ യോഗം തീരുമാനിച്ചു. വായനശാല ജോയിന്റ് കൺവീനർ സ്മിത സന്തോഷ് നന്ദി പറഞ്ഞു.